ഇന്ത്യന്‍ ആരാധകര്‍ക്ക് ഗെയിലിന്റെ മുന്നറിയിപ്പ്
കുട്ടി ക്രിക്കറ്റിലെ വെടിക്കെട്ടിന്റെ പര്യയമാണ് ക്രിസ് ഗെയ്‌ലെന്ന കരീബിയന്‍ അതികായകന്‍. ടി20 പതിനായിരത്തിലേറെ റണ്‍സ് സ്വന്തമാക്കിയിട്ടുളള ഏക താരം. കരിയറിലെ അവസാന ഘട്ടത്തിലാണെങ്കിലും ഗെയ്ല്‍ ക്രീസിലെത്തിയാല്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വാനോളം ഉയരും. ഐപിഎല്ലിലെ ആദ്യ ഘട്ട താരലേലത്തില്‍ ആരും ഗെയിലിനെ സ്വന്തമാക്കാന്‍ മുന്നോട്ട് വന്നിരുന്നില്ല. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് ഇങ്ങനെയൊരു ഗതിയുണ്ടാകുമെന്ന് ക്രിക്കറ്റ് ലോകം സ്വപ്‌നത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയ്ക്ക് ഗെയ്‌ലിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കുകയായിരന്നു. അതെസമയം ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് ടീമില്‍ ഇടംലഭിക്കാന്‍ ഗെയ്‌ലിന് കഴിഞ്ഞിരുന്നില്ല. എങ്കിലും പഞ്ചാബ് അനായാസം മത്സരം വിജയിച്ചിരുന്നു. എന്നാല്‍ താന്‍ ബാറ്റേന്താന്‍ കാത്തിരിക്കുകയാണെന്നും അവസരം ലഭിച്ചാല്‍ താന്‍ മികച്ച കളി പുറത്തെടുക്കുമെന്നും ഗെയ്ല്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ‘നെറ്റ്‌സില്‍ മികച്ച രീതിയില്‍ ബാറ്റേന്താന്‍ സാധിക്കുന്നുണ്ട്, താന്‍ പൂര്‍ണ്ണ ഫിറ്റുമാണ്, കളത്തിലിറങ്ങാനുള്ള കാത്തിരിക്കുകയാണ്, ആരാധകര്‍ എന്റെ കളി ആസ്വദിക്കുന്നത് വലിയ അംഗീകാരമാണ്, എല്ലായ്പ്പോഴും ഞാന്‍ സിക്സുകളും സെഞ്ച്വകളും അടിക്കണമെന്നാണ് അവരുടെ ആഗ്രഹം, അവസരം ലഭിക്കട്ടെ, ഞാന്‍ മികച്ച കളി പുറത്തെടുക്കും’ ഗെയ്ല്‍ പറഞ്ഞു. ആദ്യ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പഞ്ചാബ് പരാജയപ്പെടുത്തിയരുന്നു. കെഎല്‍ രാഹുലിന്റെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് പഞ്ചാബിന് മികച്ച ജയം സമ്മാനിച്ചത്
Comments
Post a Comment