വിജയകുതിപ്പ് നടത്തുന്ന ചെന്നൈക്ക് കനത്ത തിരിച്ചടി: മറ്റൊരു സൂപ്പര്‍ താരത്തിനും പരിക്ക്



രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വപ്‌നസമാനമായ വിജയങ്ങളാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നേടിയത്. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ചെന്നൈ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും തോല്‍പ്പിച്ചു.ഉഗ്രന്‍ ഫോമിലുള്ള ചെ്‌ന്നൈ നിരയില്‍ ആരാധകര്‍ക്ക് ഒരു സങ്കടവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയ്ക്ക് പരിക്കേറ്റ് താരം രണ്ട് മത്സരങ്ങള്‍ക്ക് ഇറങ്ങില്ലെന്ന് ചെന്നൈ വ്യക്തമാക്കി. 15ന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായും 20ന് രാജസ്ഥാന്‍ റോയല്‍സുമായും നടക്കുന്ന മത്സരങ്ങള്‍ക്ക് റെയ്‌ന കളിക്കില്ല. താരത്തിന്റെ കാലിനേറ്റ പരിക്കാണ് തിരിച്ചടിയായിരിക്കുന്നത്.കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലും റെയ്‌നയെ പരിക്ക് വലച്ചിരുന്നു. ഇതോടെ, ചെന്നൈ നിരയില്‍ പരിക്ക് വലയ്ക്കുന്നവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. നേരത്തെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ് പരിക്കേറ്റ് ഐപിഎല്ലില്‍ നിന്നും ഒഴിവായിരുന്നു. സൂപ്പര്‍ താരം ഡുപ്ലെസി കൈവിരലിനേറ്റ പരിക്കില്‍ നിന്നും ഇതുവരെ പൂര്‍ണ മോചിതനായിട്ടില്ല.ധ്രുവ് ഷോറെ, ക്ഷിതിഷ് ശര്‍മ, എന്‍ ജഗദീഷ്, ഡേവിഡ് വില്ലി എന്നിവരെയാണ് പരിക്കേറ്റവര്‍ക്ക് പകരക്കാരായി ചെന്നൈ കാണുന്നത്

Comments