Posts

മഴയും സഞ്ജുവും കളിച്ച കളിയില്‍ ‘റോയലാ’യി രാജസ്ഥാന്‍

Image
മഴ മുടക്കിയ കളിയില്‍ ഡല്‍ഹിക്കെതിരെ സ്വന്തം തട്ടകത്തില്‍ 10 റണ്‍സിന്റെ ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. മഴ മൂലം ആറ് ഓവറായി ചുരുക്കിയ മത്സരത്തില്‍ പുനഃനിശ്ചയിച്ച 71 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ഡെയല്‍ഡെവിള്‍സിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ രാജസ്ഥാന്‍ അവരുടെ ആദ്യ ഇന്നിംഗ്‌സില്‍ 17.5 ഓവറില്‍ 153/5 എന്ന സ്‌കോറില്‍ നില്‍ക്കെയാണ് മഴയെത്തിയത്. കളിയില്‍ ടോസ് നേടിയ ഡെല്‍ഹി, രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 45 റണ്‍സെടുത്ത നായകന്‍ രഹാനെയും, 22 പന്തില്‍ 37 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണും ബാറ്റിംഗില്‍ തിളങ്ങി. രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ഓസ്‌ട്രേലിയന്‍ താരം ഡാസി ഷോട്ട് റണ്ണൗട്ടായി ആദ്യ ഓവറില്‍ തന്നെ മടങ്ങി. രഹാനയുമായി ഉണ്ടായ ആശയക്കുഴപ്പമാണ് റണ്ണൗട്ടില്‍ കലാശിച്ചത്. ഷഹബാസ് നദീമിന്റെ പന്ത് മിഡ്ഓഫിലേക്ക് അടിച്ചകറ്റിയ ഷോട്ട് ഒരു റണ്‍സ് ഓടിയെടുത്തു. എന്നാല്‍ രണ്ടാം റണ്‍സിനായി ഓടാന്‍ രഹാനെ നിര്‍ബന്ധിച്ചതോടെ ഷോട്ട് മടിച്ച് ഓടുകയും ചെയ്തു. പക്ഷെ ഡല്‍ഹി താരം വിജയ് ശങ്കറിന്റെ തകര്‍പ്പന്‍ ത്രോയില്‍ വിക്കറ്റ്

ഇങ്ങനെയുമുണ്ടോ ഒരു നിര്‍ഭാഗ്യം; ‘തുടര്‍ച്ചയായി റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ്’

Image
നല്ല ഷോട്ടുകള്‍ തുടുത്ത് ആത്മവിശ്വാസത്തോടെ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ടാകുന്നത് എന്തോരു കഷ്ടമാണ്. അത്തരമൊരു അവസ്ഥയിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായ ഓസ്‌ട്രേലിയന്‍ താരം ഡാസി ഷോട്ട്. ‘റണ്ണൗട്ട് ഭൂതം’ വിടാതെ പിന്തുടരുകയാണ് ഈ താരത്തെ. ഈ ഐപിഎല്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റണ്ണൗട്ടിലൂടെ പുറത്തായിരിക്കുകയാണ് ഷോട്ട്. ഇന്നലെ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ നായകന്‍ അജിങ്ക രഹാനയുമായുള്ള ആശയക്കുഴപ്പമാണ് ദുരന്തം സമ്മാനിച്ചത് മത്സരത്തിലെ ആദ്യ ഓവറിലാണ് സംഭവം. ഷഹബാസ് നദീമിന്റെ പന്ത് മിഡ്ഓഫിലേക്ക് അടിച്ചകറ്റിയ ഷോട്ട് ഒരു റണ്‍സ് ഓടിയെടുത്തു. എന്നാല്‍ രണ്ടാം റണ്‍സിനായി ഓടാന്‍ രഹാനെ നിര്‍ബന്ധിച്ചതോടെ ഷോട്ട് മടിച്ച് ഓടുകയും ചെയ്തു. പക്ഷെ ഡല്‍ഹി താരം വിജയ് ശങ്കറിന്റെ തകര്‍പ്പന്‍ ത്രോയില്‍ വിക്കറ്റ് തെറിച്ചപ്പോള്‍ ഷോട്ട് ക്രീസിലെത്തിയിരുന്നില്ല. ഒരു ഫോറിന്‍റെ അകംമ്പടിയോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായിരുന്നു സമ്പാദ്യം. ആദ്യ കളിയിലും ഷോട്ട് റണ്ണൗട്ടിലാണ് പുറത്തായത്. ഒഴിവാക്കാവുന്ന വിക്കറ്റിനായി മെനക്കെട്ടോടിയാണ് സണ്‍റൈസേഴേസിനെതിരെ ഷോട്ട് വിക്കറ്റ് തുലച്ച്. അതും സണ്‍റൈസേഴേസ് ന

വിജയകുതിപ്പ് നടത്തുന്ന ചെന്നൈക്ക് കനത്ത തിരിച്ചടി: മറ്റൊരു സൂപ്പര്‍ താരത്തിനും പരിക്ക്

Image
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വപ്‌നസമാനമായ വിജയങ്ങളാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നേടിയത്. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ചെന്നൈ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും തോല്‍പ്പിച്ചു. ഉഗ്രന്‍ ഫോമിലുള്ള ചെ്‌ന്നൈ നിരയില്‍ ആരാധകര്‍ക്ക് ഒരു സങ്കടവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയ്ക്ക് പരിക്കേറ്റ് താരം രണ്ട് മത്സരങ്ങള്‍ക്ക് ഇറങ്ങില്ലെന്ന് ചെന്നൈ വ്യക്തമാക്കി. 15ന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായും 20ന് രാജസ്ഥാന്‍ റോയല്‍സുമായും നടക്കുന്ന മത്സരങ്ങള്‍ക്ക് റെയ്‌ന കളിക്കില്ല. താരത്തിന്റെ കാലിനേറ്റ പരിക്കാണ് തിരിച്ചടിയായിരിക്കുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലും റെയ്‌നയെ പരിക്ക് വലച്ചിരുന്നു. ഇതോടെ, ചെന്നൈ നിരയില്‍ പരിക്ക് വലയ്ക്കുന്നവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. നേരത്തെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ് പരിക്കേറ്റ് ഐപിഎല്ലില്‍ നിന്നും ഒഴിവായിരുന്നു. സൂപ്പര്‍ താരം ഡുപ്ലെസി കൈവിരലിനേറ്റ പരിക്കില്‍ നിന്നും ഇതുവരെ പൂര്‍ണ മോചിതനായിട

അര്‍ജുന്‍ ടാങ്കിലെ രഹസ്യഅറ തേടി ധോണി; അമ്പരന്ന് സൈനികര്‍

Image
ക്രിക്കറ്റ് ക്രീസില്‍ നിന്നും പന്ത് ഗാലറിയിലേക്ക് അടിച്ച് പറത്തുന്ന അതേ ആവശത്തോടെയാണ് ലഫ്.കേണല്‍ എം എസ് ധോണി അര്‍ജുന്‍ ടാങ്കിലെ രഹസ്യ അറ തേടിയതും. ഡിഫന്‍സ് എക്‌സ്‌പോയില്‍ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം കാണാന്‍ വന്ന ധോണിയെ ആകര്‍ഷിച്ചത് അര്‍ജുന്‍ ടാങ്കാണ്. കരസേനയുടെ അഭിമാന ടാങ്കായ അര്‍ജുന്‍ ടാങ്കിനു മുകളിലേക്ക് ധോണി ചാടി കയറി. അതിനു ശേഷമാണ് പ്രതിരോധ രഹസ്യം അന്വേഷിച്ചത്.  മലയാളികളായ കമാന്‍ഡര്‍ മനോജ് കുമാര്‍, ഡ്രൈവര്‍ രഞ്ജിത്ത്, ഗണ്ണര്‍ കൃഷ്ണ, ശങ്കര്‍ എന്നിവര്‍ ധോണിക്കു സമീപമുണ്ടായിരുന്നു. ഇവരോടാണ് ധോണി എതിരാളികള്‍ ആക്രമിക്കുന്ന വേളയില്‍ ഒളിച്ചിരിക്കാനുള്ള രഹസ്യ അറ എവിടെയാണ്,അതില്‍ എങ്ങനെയാണ് കയറുന്നതെന്ന് തിരക്കിയത്‌. സൈനികരുടെ സഹായത്തോടെ ധോണി രഹസ്യ അറയില്‍ പ്രവേശിച്ചു. മിനിറ്റുകള്‍ രഹസ്യ അറയില്‍ ചെലവഴിച്ച ശേഷമാണ് ധോണി തിരിച്ചെത്തിയത്. പ്രതിരോധ രഹസ്യങ്ങള്‍ അറിയാനുള്ള ധോണിയുടെ താത്പര്യം സൈനികരെ അതിശയിപ്പിച്ചു.  ധോണിയുടെ ഒപ്പം ഫോട്ടോയെടുക്കുന്നതിനു വേണ്ടിയുള്ള തിരക്കയായിരുന്നു പിന്നീട്. സൈനികര്‍ക്ക് ഒപ്പം സെല്‍ഫിയെടുക്കുന്നതിനും ധോണി സമയം കണ്ടെത്തി. രണ്ട് മണിക്കൂറോളം പ്രദര്‍ശനം

സ്വന്തം ആരാധകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ താരം: ഇവരേക്കാള്‍ ഭേദം ഇംഗ്ലീഷ് ആരാധകര്‍

Image
ക്രിക്കറ്റ് ലോകം മൊത്തം ഐപിഎല്‍ ആവേശത്തിലാണ്. പ്രിയ താരങ്ങള്‍ ഒരേ ടീമിനായി ഒരേ ജെഴ്‌സിയില്‍ അണിനിരക്കുമ്പോള്‍ കളി പൊടിപൂരമായില്ലെങ്കിലേ അത്ഭുതമൊള്ളൂ. എന്നാല്‍, ഇത്തവണ ഐപിഎല്ലില്‍ ഒരു ടീമിലും ഇടം ലഭിക്കാതിരുന്ന ചേതേശ്വര്‍ പൂജാര മറ്റൊരു തിരക്കിലാണ്. ഇംഗ്ലീഷ് കൗണ്ടിയില്‍ യോര്‍ക്ക്‌ഷെയറിന് വേണ്ടി കളിക്കാനുള്ള തയാറെടുപ്പിലാണ് താരം. ഇത് നാലാം തവണയാണ് പൂജാര കൗണ്ടി കളിക്കാന്‍ എത്തുന്നത്. 2015ല്‍ കൗണ്ടി കിരീടം നേടിയപ്പോള്‍ യോര്‍ക്ക്‌ഷെയറില്‍ പൂജാരയുമുണ്ടായിരുന്നു. അതേസമയം, കഴിഞ്ഞ രണ്ട് സീസണുകളിലായി ഫോം കണ്ടെത്താന്‍ സാധിക്കാത്ത താരത്തിനെ ഇന്ത്യന്‍ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്‌കോറിങ്ങിന് കൂടുതല്‍ സമയമെടുക്കുന്നതാണ് പൂജാരയ്‌ക്കെതിരേ ആരാധകരെ ചൊടിപ്പിച്ചിരുന്നത് എന്നാല്‍, ബോളുകള്‍ മനസിലാക്കി കളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും എല്ലാ ബോളുകളും അക്രമിച്ച് കളിക്കുന്ന രീതി തനിക്ക് ഇഷ്ടമല്ലെന്നും മോശം ബോളിനായി കാത്തിരുന്ന് അതിനെ പ്രഹരിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നുമാണ് ഇക്കാര്യത്തില്‍ പൂജാരയുടെ നിലപാട്. ഇന്ത്യന്‍ ആരാധകരില്‍ നിന്നും തനിക്ക് വലിയ പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. എന്നു

ആരാധകര്‍ക്കൊപ്പം ദുഖം പങ്കുവെച്ച് സൂപ്പര്‍ താരങ്ങളും: ചെന്നൈ ടീം വേറെ ലെവല്‍!

Image
കാവേരിദ നദീജലവുമായി ബന്ധപ്പെട്ട് ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം വേദി പൂനെയിലേക്ക് മാറ്റിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് താരങ്ങള്‍. ചെപ്പോക്കിലെ എം ചിദംബരം സ്‌റ്റേഡിയമായിരുന്ന ചെന്നൈയുടെ ഹോം സ്‌റ്റേഡിയം. എന്നാല്‍, കാവേരിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമായതോടെയാണ് വേദി പൂനെയിലേക്ക് മാറ്റിയത്.  ഇതില്‍ ചെന്നൈ ആരാധകര്‍ക്ക് കനത്ത നിരാശയുണ്ടെന്നും തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ താരങ്ങളായ സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്‌സണ്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ തങ്ങളും തൃപ്തരല്ലെന്നും ഹോം സ്‌റ്റേഡിയത്തിലെ ആരാധകരെ തങ്ങള്‍ക്ക് മിസ് ചെയ്യുമെന്നും അറിയിച്ചു.  ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസി, പരിശീലകന്‍ സ്റ്റീവന്‍ ഫ്‌ളെമിങ് എന്നിവരും സങ്ങളുടെ സങ്കടം ട്വിറ്ററിലൂടെ അറിയിച്ചു. ചെന്നൈയുടെ ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങള്‍ പൂനെയിലായിരിക്കും നടക്കുക. തിരുവനന്തപുരം, വിശാഖപട്ടണം, രാജ്‌കോട്ട് എന്നീ വേദികള്‍ ചെന്നൈയുടെ ഹോം സ്‌റ്റേഡിയത്തിനായി പരിഗണിച്ചിരുന്നെങ്കിലും അവസാനം പൂനെയെ തെരഞ്ഞെടുക്കുകയായിരുന്നു.  കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത

ചെന്നൈ ആരാധകര്‍ സങ്കടക്കടലില്‍; ഐപിഎല്‍ വേദിമാറ്റത്തില്‍ പ്രതിഷേധത്തിര

Image
സൂപ്പര്‍ കിങ്സിന്റെ ഹോം വേദി പൂനെയിലേക്ക് മാറ്റിയതില്‍ ചെന്നൈ ആരാധകര്‍ക്കുള്ള നിരാശ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ചെപ്പോക്കിലെ എം ചിദംബരം സ്റ്റേഡിയമായിരുന്ന ചെന്നൈയുടെ ഹോം സ്റ്റേഡിയം. എന്നാല്‍, കാവേരിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമായതോടെയാണ് വേദി പൂനെയിലേക്ക് മാറ്റിയത്.  രണ്ട് വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ ഐ പി എല്‍ കണ്‍നിറഞ്ഞു കാണും മുമ്പ് ചെന്നൈ നഗരത്തോട് വിടപറഞ്ഞതില്‍ ആരാധകര്‍ ഏറെ വിഷമത്തിലാണ്. ഇത് ബ്രേക്ക് അപ്പിനേക്കാള്‍ നീചകരം എന്നാണ് ആരാധകരില്‍ ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.ചെന്നൈയുടെ ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങള്‍ പൂനെയിലായിരിക്കും നടക്കുക. തിരുവനന്തപുരം, വിശാഖപട്ടണം, രാജ്‌കോട്ട് എന്നീ വേദികള്‍ ചെന്നൈയുടെ ഹോം സ്‌റ്റേഡിയത്തിനായി പരിഗണിച്ചിരുന്നെങ്കിലും അവസാനം പൂനെയെ തെരഞ്ഞെടുക്കുകയായിരുന്നു.  കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രക്ഷോഭം നടന്നിരുന്നു. ചെന്നൈ താരം രവീന്ദ്ര ജഡേജയ്ക് നേരെ ഷൂവേറ് വരെ നടന്നു. തുടര്‍ന്ന് നാല് നാം തമിളര്‍ കക്ഷി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെന്