ഇങ്ങനെയുമുണ്ടോ ഒരു നിര്‍ഭാഗ്യം; ‘തുടര്‍ച്ചയായി റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ്’




നല്ല ഷോട്ടുകള്‍ തുടുത്ത് ആത്മവിശ്വാസത്തോടെ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ടാകുന്നത് എന്തോരു കഷ്ടമാണ്. അത്തരമൊരു അവസ്ഥയിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായ ഓസ്‌ട്രേലിയന്‍ താരം ഡാസി ഷോട്ട്. ‘റണ്ണൗട്ട് ഭൂതം’ വിടാതെ പിന്തുടരുകയാണ് ഈ താരത്തെ. ഈ ഐപിഎല്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റണ്ണൗട്ടിലൂടെ പുറത്തായിരിക്കുകയാണ് ഷോട്ട്. ഇന്നലെ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ നായകന്‍ അജിങ്ക രഹാനയുമായുള്ള ആശയക്കുഴപ്പമാണ് ദുരന്തം സമ്മാനിച്ചത്മത്സരത്തിലെ ആദ്യ ഓവറിലാണ് സംഭവം. ഷഹബാസ് നദീമിന്റെ പന്ത് മിഡ്ഓഫിലേക്ക് അടിച്ചകറ്റിയ ഷോട്ട് ഒരു റണ്‍സ് ഓടിയെടുത്തു. എന്നാല്‍ രണ്ടാം റണ്‍സിനായി ഓടാന്‍ രഹാനെ നിര്‍ബന്ധിച്ചതോടെ ഷോട്ട് മടിച്ച് ഓടുകയും ചെയ്തു. പക്ഷെ ഡല്‍ഹി താരം വിജയ് ശങ്കറിന്റെ തകര്‍പ്പന്‍ ത്രോയില്‍ വിക്കറ്റ് തെറിച്ചപ്പോള്‍ ഷോട്ട് ക്രീസിലെത്തിയിരുന്നില്ല. ഒരു ഫോറിന്‍റെ അകംമ്പടിയോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായിരുന്നു സമ്പാദ്യം. ആദ്യ കളിയിലും ഷോട്ട് റണ്ണൗട്ടിലാണ് പുറത്തായത്. ഒഴിവാക്കാവുന്ന വിക്കറ്റിനായി മെനക്കെട്ടോടിയാണ് സണ്‍റൈസേഴേസിനെതിരെ ഷോട്ട് വിക്കറ്റ് തുലച്ച്. അതും സണ്‍റൈസേഴേസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ കിടുക്കന്‍ ത്രോയില്‍.ഡല്‍ഹിക്കെതിരെ റണ്ണൗട്ടിലൂടെ പുറത്തായ താരത്തെ നോക്കി ഓസീസ് താരം മാക്‌സ് വെല്‍ ചിരിച്ചതും രസകരമായി. കമന്ററി ബോക്‌സിലുണ്ടായിരുന്നവരും ഷോട്ടിന്റെ പുറത്താകല്‍ സരലത്തോടെയാണ് അവതരിപ്പിച്ചത്. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഡാസി ഷോട്ടിനെ 4 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍ സ്വന്തമാക്കിയത്. ബിഗ് ബാഷിലെ തകര്‍പ്പന്‍ പ്രകടനമാണ് ഷോട്ടിനെ വിലയേറിയ താരമാക്കിയത്. മഴ മുടക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ 10 റണ്‍സിന് വിജയിച്ചു.

Comments

Popular posts from this blog

ചെന്നൈ ആരാധകര്‍ സങ്കടക്കടലില്‍; ഐപിഎല്‍ വേദിമാറ്റത്തില്‍ പ്രതിഷേധത്തിര

സ്വന്തം ആരാധകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ താരം: ഇവരേക്കാള്‍ ഭേദം ഇംഗ്ലീഷ് ആരാധകര്‍