അര്‍ജുന്‍ ടാങ്കിലെ രഹസ്യഅറ തേടി ധോണി; അമ്പരന്ന് സൈനികര്‍



ക്രിക്കറ്റ് ക്രീസില്‍ നിന്നും പന്ത് ഗാലറിയിലേക്ക് അടിച്ച് പറത്തുന്ന അതേ ആവശത്തോടെയാണ് ലഫ്.കേണല്‍ എം എസ് ധോണി അര്‍ജുന്‍ ടാങ്കിലെ രഹസ്യ അറ തേടിയതും. ഡിഫന്‍സ് എക്‌സ്‌പോയില്‍ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം കാണാന്‍ വന്ന ധോണിയെ ആകര്‍ഷിച്ചത് അര്‍ജുന്‍ ടാങ്കാണ്. കരസേനയുടെ അഭിമാന ടാങ്കായ അര്‍ജുന്‍ ടാങ്കിനു മുകളിലേക്ക് ധോണി ചാടി കയറി. അതിനു ശേഷമാണ് പ്രതിരോധ രഹസ്യം അന്വേഷിച്ചത്.  മലയാളികളായ കമാന്‍ഡര്‍ മനോജ് കുമാര്‍, ഡ്രൈവര്‍ രഞ്ജിത്ത്, ഗണ്ണര്‍ കൃഷ്ണ, ശങ്കര്‍ എന്നിവര്‍ ധോണിക്കു സമീപമുണ്ടായിരുന്നു. ഇവരോടാണ് ധോണി എതിരാളികള്‍ ആക്രമിക്കുന്ന വേളയില്‍ ഒളിച്ചിരിക്കാനുള്ള രഹസ്യ അറ എവിടെയാണ്,അതില്‍ എങ്ങനെയാണ് കയറുന്നതെന്ന് തിരക്കിയത്‌. സൈനികരുടെ സഹായത്തോടെ ധോണി രഹസ്യ അറയില്‍ പ്രവേശിച്ചു. മിനിറ്റുകള്‍ രഹസ്യ അറയില്‍ ചെലവഴിച്ച ശേഷമാണ് ധോണി തിരിച്ചെത്തിയത്. പ്രതിരോധ രഹസ്യങ്ങള്‍ അറിയാനുള്ള ധോണിയുടെ താത്പര്യം സൈനികരെ അതിശയിപ്പിച്ചു.  ധോണിയുടെ ഒപ്പം ഫോട്ടോയെടുക്കുന്നതിനു വേണ്ടിയുള്ള തിരക്കയായിരുന്നു പിന്നീട്. സൈനികര്‍ക്ക് ഒപ്പം സെല്‍ഫിയെടുക്കുന്നതിനും ധോണി സമയം കണ്ടെത്തി. രണ്ട് മണിക്കൂറോളം പ്രദര്‍ശനം കാണാന്‍ ചെലവഴിച്ച ശേഷമാണ് ധോണി മടങ്ങിയത്.

Comments

Popular posts from this blog

സ്വന്തം ആരാധകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ താരം: ഇവരേക്കാള്‍ ഭേദം ഇംഗ്ലീഷ് ആരാധകര്‍

ഇന്ത്യന്‍ ആരാധകര്‍ക്ക് ഗെയിലിന്റെ മുന്നറിയിപ്പ്

മഴയും സഞ്ജുവും കളിച്ച കളിയില്‍ ‘റോയലാ’യി രാജസ്ഥാന്‍