ഐപിഎല്‍; ടോസ് വിജയം ഹൈദരാബാദിന്, പാണ്ഡ്യയില്ലാതെ മുംബൈ



മുംബൈ-ഹൈദരാബാദ് പോരാട്ടത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ വില്യംസണ്‍ മുംബൈയെ ബാറ്റിംഗിനയച്ചു. ഉപ നായകന്‍ ഭുവനേശ്വര്‍ കുമാറിനു പകരം സന്ദീപ് ശര്‍മ്മ ടീമില്‍ ഇടം പിടിച്ചു. അതേ സമയം പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം പ്രദീപ് സംഗ്വാനും മിച്ചല്‍ മക്ലെനാഗനു പകരം ബെന്‍ കട്ടിംഗു മായാണ് മുംബൈ ഇറങ്ങുന്നത്.ഹൈദരാബാദിനെതിരേ അവരുടെ തട്ടകത്തില്‍ നടക്കുന്ന മല്‍സരം മുംബൈക്ക് എളുപ്പമാവില്ല. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതു വിക്കറ്റിന് മുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്.  ഹൈദ്രാബാദ്: ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ദീപക് ഹൂഡ, യൂസഫ് പത്താന്‍, ഷാകിബ് അല്‍ ഹസന്‍, വൃദ്ധിമന്‍ സാഹ, റഷീദ് ഖാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ  മുംബൈ: എവിന്‍ ലൂയിസ്, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ, കീറണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, ബെന്‍ കട്ടിംഗ്, മയാംഗ് മാര്‍കാണ്ഡേ, മുസ്തഫിസുര്‍ റഹ്മാന്‍, ജസ്പ്രീത് ബുംറ, പ്രദീപ് സാംഗ്വാന്‍

Comments

Popular posts from this blog

ഇങ്ങനെയുമുണ്ടോ ഒരു നിര്‍ഭാഗ്യം; ‘തുടര്‍ച്ചയായി റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ്’

ചെന്നൈ ആരാധകര്‍ സങ്കടക്കടലില്‍; ഐപിഎല്‍ വേദിമാറ്റത്തില്‍ പ്രതിഷേധത്തിര

സ്വന്തം ആരാധകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ താരം: ഇവരേക്കാള്‍ ഭേദം ഇംഗ്ലീഷ് ആരാധകര്‍