അവസാന ബോള്‍വരെ ആവേശം,ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം; കരകയറാതെ മുംബൈ



ആദ്യ മത്സരത്തില്‍ ചെന്നൈയോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനിറങ്ങിയ മുംബൈയ്ക്ക്് വീണ്ടും തോല്‍വി. അവസാന ബോള്‍വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ഹൈദരാബാദിന്‍റെ ജയം. . മുംബൈ ഉയര്‍ത്തിയ 148 എന്ന താരതമ്യേന ചെറിയ ടോട്ടല്‍ അവസാന ഓവറിലെ അവസാന ബോളില്‍ ബൌണ്ടറി കടത്തി പത്താമനായി ഇറങ്ങിയ സ്റ്റാന്‍ലേക്കാണ് ഹൈദരാബാദിന് ജയമൊരുക്കിയത്. ഹൈദരാബാദിന്‍റെ ബാറ്റ്സ്മാന്‍മാര്‍ കൊഴിഞ്ഞുപൊക്കോണ്ടിരിക്കുന്പോഴും ഒരറ്റത്ത് നിലയുറപ്പിച്ച ദീപക് ഹൂഡയാണ് ഹൈദരാബാദിന്‌‍‍റെ ഇന്നിംഗ്സിന് രക്ഷയായത്.32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു ഹൂഡ.നേരത്തെ ഹൈദരാബാദ് ബോളര്‍മാര്‍ക്കു മുന്നില്‍ മുംബൈയുടെ പേരുകേട്ട ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ മുംബൈയ്ക്ക് 10 ഓവര്‍ ആയപ്പോഴേക്കും നാലു വിക്കറ്റുകള്‍ നഷ്ടത്തില്‍ 78 റണ്‍സ് മാത്രമേ നേടാനായുള്ളു. പിന്നീടുള്ള പത്തോവറുകളില്‍ മുംബൈയ്ക്ക് 69 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു.  മുംബൈ നിരയില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാനായില്ല. 29 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് ടോപ്സ്‌കോറര്‍. 17 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടതായിരുന്നു ലൂയിസിന്റെ ഇന്നിങ്സ്. സൂര്യകുമാര്‍ യാദവും കിരോണ്‍ പൊള്ളാര്‍ഡും 28 റണ്‍സ് വീതമെടുത്തു പുറത്തായി. ക്രുനാല്‍ പാണ്ഡ്യയാണ് (15) അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയ മറ്റൊരു താരം  റഷീദ് ഖാന്‍ 4 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റുമായി ഹൈദ്രാബാദ് ബൗളര്‍മാരില്‍ തിളങ്ങി.സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ, ബില്ലി സ്റ്റാന്‍ലേക്ക് എന്നിവര്‍ രണ്ടും ഷാകിബ്, റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി

Comments

Popular posts from this blog

ഇങ്ങനെയുമുണ്ടോ ഒരു നിര്‍ഭാഗ്യം; ‘തുടര്‍ച്ചയായി റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ്’

ചെന്നൈ ആരാധകര്‍ സങ്കടക്കടലില്‍; ഐപിഎല്‍ വേദിമാറ്റത്തില്‍ പ്രതിഷേധത്തിര

സ്വന്തം ആരാധകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ താരം: ഇവരേക്കാള്‍ ഭേദം ഇംഗ്ലീഷ് ആരാധകര്‍