Posts

ഐപിഎല്‍; ടോസ് വിജയം ഹൈദരാബാദിന്, പാണ്ഡ്യയില്ലാതെ മുംബൈ

Image
മുംബൈ-ഹൈദരാബാദ് പോരാട്ടത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ വില്യംസണ്‍ മുംബൈയെ ബാറ്റിംഗിനയച്ചു. ഉപ നായകന്‍ ഭുവനേശ്വര്‍ കുമാറിനു പകരം സന്ദീപ് ശര്‍മ്മ ടീമില്‍ ഇടം പിടിച്ചു. അതേ സമയം പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം പ്രദീപ് സംഗ്വാനും മിച്ചല്‍ മക്ലെനാഗനു പകരം ബെന്‍ കട്ടിംഗു മായാണ് മുംബൈ ഇറങ്ങുന്നത്. ഹൈദരാബാദിനെതിരേ അവരുടെ തട്ടകത്തില്‍ നടക്കുന്ന മല്‍സരം മുംബൈക്ക് എളുപ്പമാവില്ല. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതു വിക്കറ്റിന് മുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്.  ഹൈദ്രാബാദ്: ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ദീപക് ഹൂഡ, യൂസഫ് പത്താന്‍, ഷാകിബ് അല്‍ ഹസന്‍, വൃദ്ധിമന്‍ സാഹ, റഷീദ് ഖാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ  മുംബൈ: എവിന്‍ ലൂയിസ്, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മ, കീറണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, ബെന്‍ കട്ടിംഗ്, മയാംഗ് മാര്‍കാണ്ഡേ, മുസ്തഫിസുര്‍ റഹ്മാന്‍, ജസ്പ്രീത് ബുംറ, പ്രദീപ് സാംഗ്വാന്‍

അവസാന ബോള്‍വരെ ആവേശം,ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം; കരകയറാതെ മുംബൈ

Image
ആദ്യ മത്സരത്തില്‍ ചെന്നൈയോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനിറങ്ങിയ മുംബൈയ്ക്ക്് വീണ്ടും തോല്‍വി. അവസാന ബോള്‍വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ഹൈദരാബാദിന്‍റെ ജയം. . മുംബൈ ഉയര്‍ത്തിയ 148 എന്ന താരതമ്യേന ചെറിയ ടോട്ടല്‍ അവസാന ഓവറിലെ അവസാന ബോളില്‍ ബൌണ്ടറി കടത്തി പത്താമനായി ഇറങ്ങിയ സ്റ്റാന്‍ലേക്കാണ് ഹൈദരാബാദിന് ജയമൊരുക്കിയത്. ഹൈദരാബാദിന്‍റെ ബാറ്റ്സ്മാന്‍മാര്‍ കൊഴിഞ്ഞുപൊക്കോണ്ടിരിക്കുന്പോഴും ഒരറ്റത്ത് നിലയുറപ്പിച്ച ദീപക് ഹൂഡയാണ് ഹൈദരാബാദിന്‌‍‍റെ ഇന്നിംഗ്സിന് രക്ഷയായത്.32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു ഹൂഡ. നേരത്തെ ഹൈദരാബാദ് ബോളര്‍മാര്‍ക്കു മുന്നില്‍ മുംബൈയുടെ പേരുകേട്ട ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ മുംബൈയ്ക്ക് 10 ഓവര്‍ ആയപ്പോഴേക്കും നാലു വിക്കറ്റുകള്‍ നഷ്ടത്തില്‍ 78 റണ്‍സ് മാത്രമേ നേടാനായുള്ളു. പിന്നീടുള്ള പത്തോവറുകളില്‍ മുംബൈയ്ക്ക് 69 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു.  മുംബൈ നിരയില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാനായില്ല. 29 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് ടോപ്സ്‌കോറര്‍. 17 പന്തില്‍ മൂന്നു ബൗണ്ടറിക...

ഇന്ത്യന്‍ ആരാധകര്‍ക്ക് ഗെയിലിന്റെ മുന്നറിയിപ്പ്

Image
കുട്ടി ക്രിക്കറ്റിലെ വെടിക്കെട്ടിന്റെ പര്യയമാണ് ക്രിസ് ഗെയ്‌ലെന്ന കരീബിയന്‍ അതികായകന്‍. ടി20 പതിനായിരത്തിലേറെ റണ്‍സ് സ്വന്തമാക്കിയിട്ടുളള ഏക താരം. കരിയറിലെ അവസാന ഘട്ടത്തിലാണെങ്കിലും ഗെയ്ല്‍ ക്രീസിലെത്തിയാല്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വാനോളം ഉയരും.  ഐപിഎല്ലിലെ ആദ്യ ഘട്ട താരലേലത്തില്‍ ആരും ഗെയിലിനെ സ്വന്തമാക്കാന്‍ മുന്നോട്ട് വന്നിരുന്നില്ല. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് ഇങ്ങനെയൊരു ഗതിയുണ്ടാകുമെന്ന് ക്രിക്കറ്റ് ലോകം സ്വപ്‌നത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയ്ക്ക് ഗെയ്‌ലിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കുകയായിരന്നു.  അതെസമയം ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് ടീമില്‍ ഇടംലഭിക്കാന്‍ ഗെയ്‌ലിന് കഴിഞ്ഞിരുന്നില്ല. എങ്കിലും പഞ്ചാബ് അനായാസം മത്സരം വിജയിച്ചിരുന്നു. എന്നാല്‍ താന്‍ ബാറ്റേന്താന്‍ കാത്തിരിക്കുകയാണെന്നും അവസരം ലഭിച്ചാല്‍ താന്‍ മികച്ച കളി പുറത്തെടുക്കുമെന്നും ഗെയ്ല്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.  ‘നെറ്റ്‌സില്‍ മികച്ച രീതിയില്‍ ബാറ്റേന്താന്‍ സാധിക്കുന്നുണ്ട്, താന്‍ പൂര്‍ണ്ണ ഫിറ്റുമാണ്, കളത്തിലിറങ...

നോക്കിവച്ചോ ഇവനേ; എതിരാളികളുടെ നോട്ടപ്പുള്ളിയായി മുംബൈ താരം

Image
ഐപിഎല്‍ എന്നും യുവതാരങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ്. മറ്റ് ആഭ്യന്തര മത്സരങ്ങള്‍ നല്‍കുന്നതിനേക്കാള്‍ അവസരം ഐ പി എല്‍ നല്‍കുന്നുണ്ട്. ദേശീയ ടീമിലേക്കുള്ള കവാടമായാണ് ഐ പി എല്ലിനെ വിലയിരുത്തപ്പെടുന്നതും. ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭൂംറയും മനീഷ് പാണ്ഡ്യയുമൊക്കെ ഐ പി എല്ലിന്റെ സംഭാവനകളായിരുന്നു.  ഐപിഎല്‍ വേദികള്‍ ഉണര്‍ന്നിട്ട് ദിവസങ്ങളെ ആയിട്ടുള്ളു . പക്ഷെ ഇത്തവണത്തെ ഇന്ത്യന്‍ടീമിന്റെ ഭാവി വാഗ്ദാനം എന്ന് മുംബൈ ഇന്ത്യന്‍സ് താരം മായങ്ക് മര്‍ക്കണ്ഡേ വിലയിരുത്തപ്പെട്ടുകഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ് ഇപ്പോള്‍ ഈ താരം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കാഴ്ചവെച്ച അത്യുഗ്രന്‍ പ്രകടനമാണ് താരത്തെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ താരമായ 20കാരന്‍ ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിന് ഉടമയാണ്. പഞ്ചാബിലെ ബതിന്ദ സ്വദേശിയായ മായങ്ക് രണ്ട് മത്സരങ്ങളില്‍ ഏഴ് വിക്കറ്റുകകളാണ് ഇതുവരെ വീഴ്ത്തിയത്.  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിര ഇന്നലെ നടന്ന മത്സരത്തില്‍ നാല് മുന്‍നിര വിക്കറ്റുകളാണ് മായങ്ക് പിഴുതത്. വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, ഷാക്കിബ് അല്...